യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാം: ടി സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യമാണുള്ളതെന്നും കഴിഞ്ഞ യുഡിഎഫ് ഭരണസമിതികള്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും, സൗന്ദര്യവല്‍ക്കരണവും മുനിസിപ്പാലിറ്റിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ അണി നിരത്തിക്കൊണ്ട് യുഡിഎഫ് കല്‍പ്പറ്റ നഗരസഭയില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കെയേം തൊടി മുജീബ്, കണ്‍വീനറായി പികെ മുരളി, ട്രഷറര്‍ ആയി കെ കെ രാജേന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു
ബ്രഹ്‌മഗിരി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം വീടിനു മുന്‍പില്‍ സിപിഎമ്മിന് വോട്ടില്ല എന്ന് ബോര്‍ഡ് വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. പി കെ നാസര്‍ അധ്യക്ഷന്‍ ആയിരുന്നു. ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റസാഖ് കല്‍പ്പറ്റ,പി പി ആലി, സീ മൊയ്തീന്‍കുട്ടി, വി എ മജീദ്,എ പി ഹമീദ്, മുജീബ് കെയേംതൊടി,അലവി വടക്കെതില്‍, പി കെ മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply