ബൂത്ത് ലെവല്‍ ഓഫീസറുടെ ആത്മഹത്യ;റവന്യു പഞ്ചായത്ത് വകുപ്പുകളുടെ അനാവശ്യ വടംവലിയുടെ ഇരയെന്ന് കേരള എന്‍.ജി.ഒ സംഘ്
കല്‍പ്പറ്റ:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റവന്യു പഞ്ചായത്ത് വകുപ്പുകളുടെ വടംവലിയുടെ ഇരയാണ് ആത്മഹത്യ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസറെന്ന് കേരള എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആരോപിച്ചു.ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ & ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, സബ് കളക്ടര്‍ & ഇലക്ടറല്‍ റെജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്‍കി.ബി എല്‍ ഒ അനീഷ് ജോര്‍ജിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി.പി ബ്രിജേഷ് അധ്യക്ഷനായി.തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് ചൂണ്ടികാട്ടി പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരെ ബി.എല്‍.ഒ ജോലികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി ഇത്തരം ജോലികളില്‍ യാതൊരു പരിചയവും ഇല്ലാത്ത ജീവനക്കാരെ നിയോഗിച്ചത് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ്.
ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ജീവനക്കാരെ സമ്മര്‍ദ്ധത്തിലാക്കി ടകഞ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി എം ആര്‍ സുധി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍, എം.കെ പ്രസാദ്, സന്തോഷ് നമ്പ്യാര്‍, ഭാസ്‌കരന്‍ വി.കെ , സുരേഷ് .പി , മഹേഷ് ടി.ജി. ശശിധരന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply