May 23, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

0
site-psd-322
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് ആദ്യ ഘട്ടത്തില്‍ നടന്നത്. ജില്ലയിലെ 828 പോളിങ് ബൂത്തുകളിലേക്കായി 4652 ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷനാണ് പൂര്‍ത്തിയായത്.ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി ഓര്‍ഡര്‍ സ്ഥാപന മേധാവികള്‍ നാളെ മുതല്‍ കൈമാറണം.

പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍ എന്നിവര്‍ നവംബര്‍ 25 മുതല്‍ 28 വരെ കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വന്റ് സ്‌കൂള്‍, പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിശീലനം നല്‍കും.കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് edrop.sec.kerala.gov.in ല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡ്യൂട്ടി ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാം.

കളക്ടറേറ്റ് എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡി.ആര്‍ മേഘശ്രീ, ഇ-ഡ്രോപ് നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ഇ-ഡ്രോപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വി.കെ ഷാജി, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജസീം ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *