April 28, 2026

പോക്സോ: തമിഴ്നാട് സ്വദേശി പിടിയിൽ

0
IMG_20251118_091137
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗോത്രവിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. തമിഴ്നാട്, ദേവർഷോല, ചമ്പകൊല്ലി ഉന്നതിയിലെ കുമാർ എന്ന അച്ചു(20)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ മൂന്നിന് ഉച്ചയോടെ മുത്തശ്ശിയുടെ വീട്ടിൽ പോകാൻ ബത്തേരി സ്റ്റാൻഡിൽ നിന്ന കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബസിൽ കയറ്റി തമിഴ്നാട്ടിലെത്തിക്കുകയായിരുന്നു. ഏഴാം തീയതി കുമാർ വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ബത്തേരി ഡി വൈ എസ് പി കെ ജെ ജോൺസന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *