June 19, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 32 റിട്ടേണിങ് ഓഫീസർമാർ

0
site-psd-345
By ന്യൂസ് വയനാട് ബ്യൂറോ

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതിന് ജില്ലയിൽ 32 റിട്ടേണിങ് ഓഫീസർമാരെയും 31 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയോഗിച്ചു. വയനാട് ജില്ലാ പഞ്ചായത്തിന്റെ റിട്ടേണിങ് ഓഫീസറായ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ പത്രിക സ്വീകരിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കളക്ടറേറ്റ് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറും  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തി ൻ്റേത് വനം വകുപ്പ് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്ററും  കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും പനമരം ബ്ലോക്ക് പഞ്ചായത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുമാണ് റിട്ടേണിങ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കൽപ്പറ്റ നഗരസഭയിൽ കൽപ്പറ്റ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാറും മാനന്തവാടി നഗരസഭയിൽ പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയര്‍, കാരപ്പുഴ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും സുൽത്താൻ ബത്തേരി നഗരസഭയിൽ സുൽത്താൻ ബത്തേരി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമാണ് റിട്ടേണിങ്‌ ഓഫീസർമാർ

ഗ്രാമ പഞ്ചായത്തുകളുടെ റിട്ടേണിങ്‌ ഓഫീസർമാരുടെ വിവരങ്ങൾ

വെള്ളമുണ്ട – മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ, തിരുനെല്ലി – മാനന്തവാടി മൈനർ ഇറിഗേഷൻ  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, തൊണ്ടർനാട് – മാനന്തവാടി പി.ഡബ്യു.ഡി റോഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എടവക – മാനന്തവാടി പി. ഡബ്യു.ഡി ബിൽഡിങ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, തവിഞ്ഞാൽ – മാനന്തവാടി കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ, നൂൽപുഴ – സുൽത്താൻ ബത്തേരി ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ, നെന്മേനി – സുൽത്താൻ ബത്തേരി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അമ്പലവയൽ – കാരാപ്പുഴ സബ് ഡിവിഷൻ 2 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, മീനങ്ങാടി – എസ്.ഐ.ഒ സർവേ അസിസ്റ്റന്റ് ഡയറക്ടർ, വെങ്ങപള്ളി – ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, വൈത്തിരി – ഇക്കോണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസർ, പൊഴുതന – ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, തരിയോട് – ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ജനറൽ,  മേപ്പാടി – പി.ഡബ്യു.ഡി മൈൻന്റനസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, മൂപ്പൈനാട് – സുൽത്താൻ ബത്തേരി കാവേരി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, കോട്ടത്തറ – ബി.എസ്.പി സബ് ഡിവിഷൻ 1 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, മുട്ടിൽ – ജില്ലാ രജിസ്ട്രാർ ജനറൽ, പടിഞ്ഞാറത്തറ- മാനന്തവാടി ജില്ലാ മണ്ണ് പരിശോധന ലബോററ്ററി അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്, പനമരം – മാനന്തവാടി സോയിൽ കൺസർവേഷൻ ഓഫീസർ, കണിയമ്പറ്റ – കൃഷി അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ, പൂതാടി – ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് ജില്ലാ ഓഫീസർ മീനങ്ങാടി, പുൽപള്ളി – സുൽത്താൻ ബത്തേരി അസിസ്റ്റന്റ് ഓഡിറ്റ്‌ ഡയറക്ടർ, മുള്ളൻകൊല്ലി -കാരാപ്പുഴ സബ് ഡിവിഷൻ 3 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ.

സ്ഥാനാർഥികൾക്ക് നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 ആണ്. ജില്ലയിൽ ഡിസംബർ 11ന് വെട്ടെടുപ്പും ഡിസംബര്‍ 13ന് വോട്ടെണ്ണലും നടക്കും. നിശ്ചിത ദിവസങ്ങളില്‍ രാവിലെ 11 നും വൈകിട്ട് മൂന്ന് വരെയും പത്രിക സമര്‍പ്പിക്കാം.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശ്ശികയുടെയും ക്രിമിനല്‍ കേസുകളുടെയും വിശദവിവരങ്ങള്‍ നല്‍കണം. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നിക്ഷേപമായി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവെയ്ക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *