September 17, 2026

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

0
site-psd-344
By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് (നവംബര്‍ 19) മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും. വിവിധ വേദികളിലാല്‍ നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ചെയര്‍മാനുമായ ഡോ.റാഷിദ് ഗസ്സാലി, സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവിയര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. സന്തോഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ഹയര്‍സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍ അപര്‍ണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സെബാസ്റ്റ്യന്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, മാനന്തവാടി എ.ഇ.ഒ എം സുനില്‍കുമാര്‍, എ.ഇ.ഒ ടി. ബാബു, സുല്‍ത്താന്‍ ബത്തേരി എ.ഇ.ഒ ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി. സി തോമസ്, മാനന്തവാടി വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വൈസ് പ്രിന്‍സിപ്പല്‍ കെ.കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *