തവിഞ്ഞാല്‍ പഞ്ചായത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.വാര്‍ഡ് 07(വി കെ മുഹമ്മദലി),വാര്‍ഡ് 08 (സുഹറ ഷൗക്കത്തലി), വാര്‍ഡ് 05 (മുഹമ്മദ് സകരിയ്യ കെ. എസ്) എന്നീ സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥികളെ അനുഗമിച്ച് സ്ഥാനാര്‍ഥികള്‍ തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കബീര്‍,ട്രഷറര്‍ ഷഫീഖ്, കമ്മിറ്റിയംഗങ്ങളായ കെ.സി മൊയ്തു, ഷൗക്കത്തലി, യൂനുസ്, അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അഴിമതിയില്ലാത്ത വികസനമെന്ന ലക്ഷ്യത്തോടെ ടഉജക മത്സരം നേരിടുന്നതായി പഞ്ചായത്ത് നേതൃത്വം അറിയിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ പിന്തുണയോടെ മൂന്ന് വാര്‍ഡുകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും,ജനാധിപത്യ മൂല്യങ്ങളും ജനസേവനമെന്ന പ്രതിജ്ഞയും മുന്‍നിര്‍ത്തി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ പ്രദേശവികസനത്തിന് വ്യക്തമായ പദ്ധതികളോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോവുമെന്നും പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.





Leave a Reply