വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ബാന്റ് മേള മത്സരം കലോത്സവ വേദിയില്‍
മാനന്തവാടി:പത്ത് വര്‍ഷത്തിന് ശേഷം വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ബാന്റ്മേളം മത്സരത്തിന് ടീമെത്തി.മാനന്തവാടി എം ജി എം ഹയര്‍സെക്കണ്ടറിസ്‌കൂളാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരത്തില്‍ പങ്കെടുത്തത്.ഏറ്റവും ചെലവേറിയ മത്സര ഇനമായതിനാല്‍ ജില്ലയിലെ വിദ്യാലയങ്ങളൊന്നും തന്നെ ബാന്റ്മേളം മത്സരത്തില്‍ പങ്കെടുക്കാറില്ല.കാഴ്ചക്കാര്‍ക്ക് ഏറെ ആസ്വാദകരമായി മാറിയിരുന്ന ബാന്റ് മത്സരങ്ങള്‍ ടീമുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന തല മത്സരത്തില്‍ ജില്ലയുടെ പ്രതിനിധ്യം 10 വര്‍ഷമായി ഈ വിഭാഗത്തില്‍ ഇല്ലാതെ പോയത്, ബാന്റ് ടീം രൂപീകരിക്കുന്നതിന് ഭാരിച്ച ചില വാണ് സ്‌ക്കൂളുകളെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നത്.
ശരാശരി 5 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്, കൂടാതെ പരിശീലനത്തിനും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനു മെല്ലാം വെറെയും തുക കണ്ടെത്തണം,20 പേരാണ് ടീമിലുണ്ടാവുക.എന്നാല്‍ പരിശീലനം നേടിയവര്‍ക്ക് പോലീസ് വകുപ്പിലുള്‍പ്പെടെ തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ടെന്നതാണ് പ്രത്യേകത.വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് മാനന്തവാടി എം ജി എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഇത്തവണ മത്സര രംഗത്തേക്ക് എത്തിയത്.
ജി വി എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടത്തിയ മത്സരം വീക്ഷിക്കാന്‍ നിരവധി ആസ്വാദകരാണ് എത്തിയിരുന്നത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പോയിന്റ് നേടുന്നതില്‍ വയനാട് പിന്നോക്കം പോവുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത് പല ഇനങ്ങളിലും മത്സരിക്കാന്‍ ജില്ലയില്‍ നിന്നും ടീമുകളില്ലെന്നതാണ്.
ബേന്റ് മേളത്തിന് പുറമെ പഞ്ചവാദ്യം,വീണ,നാദസ്വരം എന്നിവക്കും ജില്ലയില്‍ നിന്നും മത്സരാര്‍ത്ഥികളില്ല.





Leave a Reply