January 20, 2026

സംസ്ഥാന സൈക്കിള്‍ പോളോ മത്സരത്തില്‍ വയനാടിന് രണ്ടാം സ്ഥാനം

0
site-psd-429
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:എറണാകുളത്ത് നടന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലാ ഓവറോള്‍ റണ്ണേഴ്‌സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടില്‍ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളില്‍ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി.സബ്ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനവും, സബ്ജൂനിയര്‍ ഗേള്‍സ് മൂന്നാം സ്ഥാനവും നേടിയാണ് ജില്ല അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ബത്തേരിയില്‍ നടന്ന ജില്ലാ കോച്ച് ദിയൂഫിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന ക്യാമ്പ് ലൂടെയാണ് വയനാട് ജില്ല ഉന്നത വിജയം കരസ്ഥമാക്കിയത്.

വിജയികളെ ഇന്ത്യന്‍ ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷനും വിജയികളെ അഭിനന്ദിച്ചു. അനുമോദനയോഗത്തില്‍ സലീം കടവന്‍, സാജിദ് എന്‍ സി, നവാസ് ടി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *