May 6, 2026

ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റര്‍ നല്‍കി

0
site-psd-445
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :പ്രമുഖ അഭിഭാഷകനും വയനാടിന്റ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അഡ്വ: വി എ മത്തായിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റര്‍ നല്‍കി. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അഡ്വ: പ്രഭ മത്തായി, ഡോ :സിനി സൂസന്‍ മത്തായി എന്നിവര്‍ കുടുംബത്തിനായി റഫ്രിജറേറ്റര്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ വി ഡി ജോസഫിന് കൈമാറി. ആശുപത്രിയിലെ അസി. സര്‍ജനായ ഡോ: ഇന്ദു പി ആര്‍, പി ആര്‍ ഒ അനീഷ് കുര്യാക്കോസ്, ജീവനക്കാരായ മിനിമോള്‍ എം സി, ഗീതാ കെ പി, റാം വിനീഷ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *