പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി
അമ്പലവയല്‍: അമ്പലവയല്‍ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി. പൊടിക്കളം ചെറിയ മൂപ്പന്‍ അമല്‍ ബാബു ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടുവന്ന നെല്‍കതിര്‍ ക്ഷേത്രമേല്‍ശാന്തി വടക്കേ കോറമംഗലം കൃഷ്ണന്‍ നമ്പൂതിരി ഏറ്റുവാങ്ങി ക്ഷേത്രവെളിച്ചപാടിന്റെയും വാദ്യഘോത്തോടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പൂജ കഴിച്ച് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് അന്നദാനവും നടന്നു.
ക്ഷേത്ര ഊരളനും ഖജാന്‍ജിയുമായ മലയില്‍ ബാബു, പ്രസിഡണ്ട് അന്തറാം, സെക്രട്ടറി പുനത്തില്‍ രാജന്‍, ബാബു കക്കോട്ട്,ശശി മലയില്‍,പുനത്തില്‍ കൃഷ്ണന്‍,ഷിനോജ് എം.പി, ഗോപാലന്‍,വിനീത അഭിലാഷ്,സിന്ധു സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply