ഭരണമാറ്റം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ തുടക്കമാകും – കെ.സി. വേണുഗോപാൽ
വെള്ളമുണ്ട: കേരളത്തിൽ ഒരു ഭരണമാറ്റത്തിനായി ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞെന്നും, അതിന്റെ തുടക്കം ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടാകുന്ന ഉജ്ജ്വല വിജയത്തോടെ ആയിരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണത്തിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷം വഹിച്ച കൺവെൻഷന് കൺവീനർ മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.
പ്രമുഖർ പങ്കെടുത്തു:
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിമാരായ അബ്ദുൾ റഹ്‌മാൻ രണ്ടത്താണി, സി. മമ്മൂട്ടി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, ടി. സിദ്ധീഖ് എം.എൽ.എ., മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, സി.പി. മൊയ്‌ദുഹാജി, പടയൻ മുഹമ്മദ്, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, പി.സി. ഇബ്രാഹിം ഹാജി, അഡ്വ. എൻ.കെ. വർഗീസ്, അഡ്വ. വേണുഗോപാൽ, സി. അബ്ദുൾ അഷ്‌റഫ്, കൊടുവേരി അമ്മദ്, ടി.കെ. മമ്മൂട്ടി, എ.കെ. നാസർ, ടി. നാസർ, പി.കെ. അമീൻ, കെ.കെ.സി. റഫീഖ്, കെ.കെ.സി. മൈമൂന, പി.കെ. ബിജു, കെ.ബി. നസീമ, സി.സി. അബ്ദുള്ള, പി.കെ. ഉസ്മാൻ, മാഡംബള്ളി ശറഫു തുടങ്ങിയ പ്രമുഖർ കൺവെൻഷനിൽ സംബന്ധിച്ചു.
സ്വീകരണം നൽകി:
വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് യു.ഡി.എഫിൽ ചേർന്ന പ്രവർത്തകരെ കെ.സി. വേണുഗോപാൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിന് ലഭിക്കുന്ന വലിയ ജനപിന്തുണയുടെ സൂചനയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





Leave a Reply