August 4, 2026

അനധികൃതമായി സര്‍ക്കാര്‍ വനത്തില്‍ പ്രവേശിച്ച യൂട്യൂബര്‍ സംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി

0
site-psd-528
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:അനധികൃതമായി സര്‍ക്കാര്‍ വനത്തില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരണം നടത്തിയ യൂട്യൂബര്‍ സംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി.ഇക്കഴിഞ്ഞ 23.11.2025 തീയതി ഞായറാഴ്ച ദിവസം പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാതിരി റിസര്‍വ്വില്‍ പെട്ട ഉദയക്കര വനഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരണം നടത്തിയതിന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സാഗര്‍ റ്റി.സി, നഹാസ്,സ്‌നേഹ ആര്‍, മുഹമ്മദ് റാഷിദ് ബാബു, വൈശാഖ് എം, സിനാന്‍ സിറാജ് പി. ജിഷ്ണ കെ.നമീര്‍ റ്റി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.നിജേഷ് മുമ്പാകെ ഹാജരായത്.

വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധം അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകള്‍ക്കും വീഡിയോ ചിത്രീകരണത്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെതലത്ത് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ്കൂമാര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *