കല്‍പ്പറ്റയില്‍ ഇനി പൂക്കാലം ഫ്‌ളവര്‍ ഷോയ്ക്ക് വർണ്ണാഭമായ തുടക്കം
കൽപ്പറ്റ: ഫ്‌ളവര്‍ ഷോയ്‌ക്ക് ബൈപ്പാസ് റോഡില്‍ വര്‍ണ്ണാഭമായ തുടക്കം .വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും സ്‌നേഹ ഇവന്റ്‌സും ചേര്‍ന്നൊരുക്കുന്ന 39-മത് വയനാട് ഫ്‌ളവര്‍ ഷോയാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോഗ്രൗണ്ടില്‍ നടക്കുന്നത് . പുഷ്പഫല സസ്യ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, എ.ഐ.റോബോര്‍ട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്‌ളവര്‍ ഷോ . വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി, സ്‌നേഹ ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി. അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി വി.പി. രത്‌നരാജ് , ട്രഷറര്‍ ഒ.എ വീരേന്ദ്രകുമാര്‍, പി.പി. ഹൈദ്രു , കെ.കെ.എസ് നായര്‍, അഷ്‌റഫ് വേങ്ങോട്ട് തുടങ്ങി വയര്‍ നേതൃത്വം നല്‍കി.
ഡിസംബര്‍ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്‌ളവര്‍ ഷോ സമാപിക്കും.





Leave a Reply