November 10, 2026

എസ്.ഐ.ആർ; ക്യാമ്പെയിൻ സംഘടിപ്പിച്ച് എൻ ജി ഒ അസോസിയേഷൻ

0
IMG-20251202-WA0079
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ഒഴിവാക്കലല്ല ജനാധിപത്യം, ഉൾപ്പെടുത്താലാണെന്ന മുദ്രവാക്യം ഉയർത്തി കേരള എൻജി ഒ അസോസിയേഷൻ ഓപ്പൺ ഫോറം സായാഹ്ന ക്യാമ്പെയിൻ സംഘടിപ്പിച്ചു. എത്ര സമ്മർദ്ദമുണ്ടെങ്കിലും ബി.എൽ.ഒ മാർ തീവ്ര വോട്ടർ പട്ടിക പുതുക്കൽ പൂർത്തിയാക്കുമെന്നും ഇത് നടപ്പിലാക്കുന്ന രീതിയിലും സമയത്തിലുമാണ് ജനങ്ങൾക്ക് സംശയമെന്നും വിഷയം അവതരിപ്പിച്ച് സംസാരിച്ച ഡോ: ടി മനോജ്കുമാർ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ. എ. മുജീബ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറയ്ക്കൽ, ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു, സി.ജി. ഷിബു , ലൈജു ചാക്കോ,സുബഹ് മന്ന്യൻ, എം.ജി. അനിൽ കുമാർ , ഗ്ലോറിൻ സെകുര എന്നിവർ സംസരിച്ചു.

ബെൻസി ജേക്കബ്, പി.ജെ. ഷിജു, ഫാസില , ജെയിംസ് കുര്യൻ , എം.വി സതീഷ്, ശശിധരകുറുപ്പ് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *