റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു. തൊണ്ടർനാട്, പുത്തൻ വീട്ടിൽ ദേവകിയമ്മ (ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗം )(65) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
ഡിസംബർ 1-ന് തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ദേവകിയമ്മയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവകിയമ്മയെ ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: പുതുശ്ശേരി പുത്തൻ വീട്ടിൽ അനന്തൻ നായർ.മക്കൾ: സുഹാസിനി (മുംബൈ), ദിനി.മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്).സംസ്കാരം ഇന്ന് ( പുതുശ്ശേരി പുത്തൻ വീട്ടുവളപ്പിൽ നടക്കും.





Leave a Reply