ജില്ലാ പഞ്ചായത്ത് – വെള്ളമുണ്ടയിൽ വിജയ പ്രതീക്ഷകൾ
Oplus_131072
വെള്ളമുണ്ട: കഴിഞ്ഞ തവണ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുഴുവനായി ഉൾപ്പെട്ടിരുന്ന ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ഇത്തവണ വെള്ളമുണ്ടയും തരുവണയുമായി വിഭജിച്ചിട്ടുണ്ട്. തൊണ്ടർനാട് പഞ്ചായത്തിലെ 17 വാർഡും വെള്ളമുണ്ട പഞ്ചായത്തിലെ എട്ട് വാർഡുകളും ചേർന്നതാണ് പുതിയ വെള്ളമുണ്ട ഡിവിഷൻ. തൊണ്ടർനാട് പഞ്ചായത്തും വെള്ളമുണ്ട പഞ്ചായത്തും ഇടത് ഭരണസമിതിക്ക് കീഴിലായിരുന്നു. പുതിയ വാർഡ് വിഭജനത്തെ തുടർന്ന് ഇടത്പക്ഷത്തിന് സ്വാധീനമുള്ള വാർഡുകളാണ് വെള്ളമുണ്ട ഡിവിഷനിലെ ഭൂരിഭാഗം വാർഡുകളും എന്ന വിശ്വാസവും നിലവിലെ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റായിരുന്ന
സുധി രാധാകൃഷ്ണനാണ് ഇടത് സ്ഥാനാർഥി. എന്നതും ഇടത്പക്ഷത്തിന് ഇത്തവണ വിജയ പ്രതീക്ഷനൽകുന്നുണ്ട്. തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിയും വെ
ള്ളമുണ്ട പഞ്ചായത്തിലെ ഡിവിഷനിലുൾപ്പെട്ട വാർഡുകളിലെ വികസനമുരടിപ്പും യു.ഡി.എഫിന് പ്രതീക്ഷയാകുന്നു. മുസ്‍ലിം ലീഗിന്റെ സൽമയാണ് ഏണി ചിഹ്നത്തിൽ യു.ഡി.എഫിനായി കളത്തിലുള്ളത്. ബി.ജെ.പി സ്ഥാനാർഥി ശ്രീജിത താമര ചിഹ്നത്തിൽ മൽസരിക്കുന്നു. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി ജുനൈദ് കൈപ്പാണി ജയിച്ച ഡിവിഷൻ്റെ ഭാഗമാണിത്.





Leave a Reply