November 10, 2026

ജില്ലാ പഞ്ചായത്ത് ; തരുവണയിൽ ശ്രദ്ധേയ പടയോട്ടം

0
Oplus_131072

Oplus_131072

Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ :വെള്ളമുണ്ട പഞ്ചായത്തിലെ 16 വാർസുകളും പനമരം പഞ്ചായത്തിലെ ഏഴ് വാർഡുകളും ചേർന്ന പുതിയ ജില്ലാപഞ്ചായത്ത് ഡിവിഷനാണ് തരുവണ ഡിവിഷൻ. സി.പി.എമ്മിന്റെ പി.എം. ആസ്യ ടീച്ചര്‍ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി. മുഫീദ തെസ്നിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ഏണിയാണ് ചിഹ്നം. ലീഗിന്റെ വനിത നേതാക്കളിൽ ശ്രദ്ധേയയായ മുഫീദ സാമൂഹിക രാഷ്ട്രീയനിലപാടുകളാൽ പ്രശസ്തയാണ്.
ബി.ജെ.പിയുടെ വിജിഷ സജീവൻ താമര ചിഹ്നത്തിലും രംഗത്തുണ്ട്.
എസ്.ഡി.പി.ഐയുടെ സെഫീന കണ്ണട അടയാളത്തിലും മൽസരിക്കുന്നു. പനമരം പഞ്ചായത്തിലെയും വെള്ളമുണ്ടയിലെയും യു.ഡി.എഫ് സ്വാധീനമുള്ള വാർഡുകൾ ഉൾകൊള്ളുന്നതാണ് തരുവണ ഡിവിഷൻ. അതുകൊണ്ടുതന്നെ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. എസ്.ഡി.പി.ഐക്കും സ്വാധീനമുള്ള വാർഡുകൾ തരുവണ ഡിവിഷനിലുണ്ട്. അവർ പിടിക്കുന്ന വോട്ട് യു.ഡി.എഫ് വോട്ടാവുമെന്നും അതിനാൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടത്പക്ഷവും വിലയിരുത്തുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *