ജില്ലാ പഞ്ചായത്ത്: എന്‍ഡിഎ നേടിയത് 65,469 വോട്ട്
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലുമായി എന്‍ഡിഎ നേടിയത് 65,469 വോട്ട്. കേണിച്ചിറ ഡിവിഷനിലാണ് കൂടുതല്‍ വോട്ട് താമര അടയാളത്തില്‍ പതിഞ്ഞത്-5,776. ഡിവിഷനില്‍ യുഡിഎഫിന് 8,836 ഉം എല്‍ഡിഎഫിന് 7,975 ഉം വോട്ട് കിട്ടി. എടവക ഡിവിഷനിലാണ് ബിജെപിക്കും സഖ്യകക്ഷികള്‍ക്കു കുറവ് വോട്ട്. ഇവിടെ 2,606 വോട്ടാണ് നേടാനായത്. എടവകയില്‍ യുഡിഎഫിന് 10,246 ഉം എല്‍ഡിഎഫിന് 8,667 ഉം വോട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഡിവിഷനുകളിലുമായി 4,29,470 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ എല്‍ഡിഎഫിന് 1,59,311 ഉം യുഡിഎഫിന് 2,00,483 ഉം വോട്ട് കിട്ടി. എസ്ഡിപിഐ, എഎപി, ബിഎസ്പി, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 4,207 വോട്ട കരസ്ഥമാക്കി. 41,172 ആണ് യുഡിഎഫ്-എല്‍ഡിഎഫ് വോട്ട് അന്തരം.





Leave a Reply