May 15, 2026

പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം നടത്തി.

0
IMG_20251222_103123
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :പെൻഷനേഴ്സ് സംഘ് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ ബി.എം.എസ്. ഹാളിൽ വെച്ച് നടത്തി.

ജില്ലാ പ്രസിഡണ്ട് സി.പി. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.കെ വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന കാലങ്ങളായി സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾക്കായി നിരന്തരം സമരം ചെയ്തു കൊണ്ടിരിക്കയാണെന്നും എന്നാൽ സർക്കാർ കണ്ടതായി നടിക്കുന്നില്ലെന്നും സംഘടന തുടർന്നും പ്രക്ഷോഭ രംഗത്താണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഖജാൻജി മണി മാസ്റ്റർ വരവ് ചെലവുകൾ അവതരിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജ് , ചുരം ബദൽ റോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് ഡോ . കെ.പി. വിനോദ് ബാബു( റിട്ടയേർഡ് ഡി.എം. ഒ – ആയൂർവേദം) ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു ,വി.കെ. ഭാസ്ക്കരൻ മാസ്റ്റർ, കൃഷ്ണൻ കോളിപ്പറ്റ ഡോ: കെ.പി. വിനോദ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.കെ. ശശിധരൻ, വി.കെ. ഭാസ്ക്കരൻ മാസ്റ്റർ, സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ സദാനന്ദൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.പി. വിജയൻ (ജില്ലാ പ്രസിഡണ്ട്) പി.കെ ശശിധരൻ , കെ.ശാന്തകുമാരി, വിശ്വനാഥൻ പടിഞ്ഞാറത്തറ (വൈസ് പ്രസിഡണ്ടുമാർ) എ .സി. രവീന്ദ്രൻ (ജനറൽ സെക്രട്ടറി)

മണി മാസ്റ്റർ ( ഖജാൻജി)

അനന്തൻ, പി.ടി. വേണു എന്നിവർ ഓഡിറ്റർമാരായും തുടർന്ന് 21 അംഗ കമ്മറ്റി രൂപീകരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *