സമസ്ത വിശുദ്ധിയിലൂടെ നവോത്ഥാനം സൃഷ്ടിച്ച പ്രസ്ഥാനം:വി മൂസക്കോയ മുസ്ലിയാർ
പൊഴുതന : ഒരു നൂറ്റാണ്ട് കൊണ്ട് വിശുദ്ധിയിലൂടെ കേരള മുസ്ലിംകളിൽ നവോത്ഥാനം സൃഷ്ടിച്ച പ്രസ്ഥാനമാണ് സമസ്ത എന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാർ അഭിപ്രായപ്പെട്ടു. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ വയാട് ജില്ലാ സന്ദേശ യാത്രയുടെ മൂന്നാം ദിവസം പൊഴുതനയിൽ നടന്ന സമാപന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൈഞ്ച് പ്രസിഡൻ്റ് അബദുല്ലക്കുട്ടി ദാരിമി യുടെ അദ്യക്ഷതയിൽ നടന്ന സമാപന സംഗമംസമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.





Leave a Reply