July 1, 2026

കേരള മുസ്‌ലിം ജമാഅത്ത്  ജില്ലാ യാത്രക്ക് ഇന്ന് തുടക്കം

0
IMG_20251222_104947
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:കേരള മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി ജില്ലായാത്ര ഇന്ന്ആരംഭിക്കും.സുൽത്താൻ ബത്തേരിയിൽ ജാഥാനായകൻ സമസ്‌ത കേന്ദ്രമുശാവറഅംഗം പി.ഹസൻമുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.ഡിസംബർ 23ന് മേപ്പാടി,24 കമ്പളക്കാട്,25 തരുവണ,26 മാനന്തവാടി എന്നിങ്ങനെയാണ് ജില്ലാ യാത്ര ക്രമീകരിച്ചിരിക്കുന്നത്.ജാഥയിലെ മറ്റു സാരഥികളായി കെ.കെ. ഹുസൈൻ ബാഖവികി സി അബൂബക്കർ ഹസ്രത്ത് സയ്യിദ് മുത്തുക്കോയ തങ്ങൾകെ. ഒ അഹമ്മദ് കുട്ടി ബാഖവി അലി മുസ്‌ലിയാർ വെട്ടത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു. അഞ്ചു സോണുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്വീകരണ കേന്ദ്രങ്ങളിലൂടെയുള്ള യാത്രയിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയതെ ആധാരമാക്കി കൂറ്റമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി,റഹ്‌മത്തുള്ള സഖാഫി എളമരം,എൻ അലി അബ്ദുള്ള,മർസൂഖ് സഅദി,സി കെ എം ഫാറൂഖ്, തുടങ്ങിയ പ്രമുഖർ സംസാരിക്കും. ജില്ലാ യാത്രയുടെ ഡയറക്ടർ ആയി എസ്.ശറഫുദ്ധീനും കോർഡിനേറ്റർമാറായി കെ. എസ് മുഹമ്മദ് സഖാഫി കെ. കെ. മുഹമ്മദലി ഫൈസി സി ടി അബ്ദുൽ ലത്തീഫ് ചുമതലപ്പെടുത്തി. വി എസ് കെ തങ്ങൾ , കെ എ സലാം ഫൈസി,ഇ പി അബ്ദുള്ള സഖാഫി ,ആലാൻ അന്ത്രു ഹാജി , സി എച്ച് നാസർ മാസ്റ്റർ,ബഷീർ സഅദി ,റഷാദ് ബുഖാരി,ബഷീർ കുഴിനിലം,നാസർ മുസ്ലിയാർ,അബ്ദുൽ സലാം മുസ്ലിയാർ,ഹാരിസ് ഇർഫാനി,ഉമർ സഖാഫി ചെതലയം തുടങ്ങിയ നേതാക്കളെ യാത്രയുടെ സ്ഥിരംഗങ്ങളായും നിയമിച്ചു. സുൽത്താൻബത്തേരിയിൽ തുടങ്ങുന്ന യാത്രക്ക് മാനന്തവാടിയിലെ പൊതുസമ്മേളനത്തോടേ സമാപനം കുറിക്കും.ജനുവരി അഞ്ച് തിങ്കളാഴ്ചയാണ് കാന്തപുരത്തിൻ്റെ നേതൃത്വത്തിലുള്ള കേരളയാത്രക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *