ജനമൈത്രി പോലീസും വനിതാ സെല്ലും സംയുക്തമായി ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസും വയനാട് വനിതാ സെല്ലും സംയുക്തമായി ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച കല്‍പ്പറ്റ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വനിതാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു ഭായി അധ്യക്ഷത വഹിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ ഗീത, ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ, നീതി വേദി ഡയറക്ടര്‍ അഡ്വ. ജോമോള്‍ എന്നിവര്‍ സംസാരിച്ചു.
വനിതാ സെല്‍ ഇന്‍ ചാര്‍ജ് പി.ജെ. ജാന്‍സി സ്വാഗതവും വനിതാ സെല്‍ എ.എസ്.ഐ ജയ വേണുഗോപാല്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ 160 ഓളം പോലീസ് സഖി വണ്‍ സ്റ്റോപ്പ്, സ്‌നേഹിത എന്നിവിടങ്ങളിലെ കൗണ്‍സിലര്‍ മാരും പ്രവര്‍ത്തകരും കുടുംബശ്രീ സിഡിഎസ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് വനിതാ സംരക്ഷണ ഓഫീസര്‍ ഗീതാ ജെന്‍ഡര്‍ ജസ്റ്റിസ്‌നെപ്പറ്റിയും ഗാര്‍ഹിക പീഡന നിയമത്തെ പറ്റിയും ക്ലാസുകള്‍ എടുത്തു. പരാതി അദാലത്തില്‍ പതിനൊന്നോളം ഗാര്‍ഹിക പീഡന പരാതികളില്‍ 9 എണ്ണം തീര്‍പ്പാക്കുകയും മൂന്നു പരാതികള്‍ നിയമനടപടികള്‍ക്കായി കോടതികളിലേക്ക് അയക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.





Leave a Reply