April 25, 2026

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര: മേപ്പാടിയിൽ ഉജ്ജ്വല സ്വീകരണം

0
IMG-20251224-WA0086
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:മറ്റേതൊരു കാലത്തേക്കാളും മനുഷ്യൻ എന്ന പ്രമേയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടമാണ് ഇതെന്നും നമ്മൾ മനുഷ്യർക്കൊപ്പമാണ് എന്ന സന്ദേശം ശക്തമായി വിളിച്ചു പറയേണ്ട സമയത്താണ് നമ്മൾ ജീവിക്കുന്നതെന്നും സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ പറഞ്ഞു.ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കേരളയാത്ര നടക്കുന്നത്.കേരളമുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ജാഥക്ക് മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ ഹസൻ മുസ്‌ലിയാർ.

സമസ്‌ത സെൻ്റിനറി ഗാർഡിൻ്റെ പരേഡും റാലിയും മേപ്പാടിയിൽ നടന്നു. ഇ.പി അബ്‌ദുല്ല സഖാഫി അദ്ധ്യക്ഷത വഹിച്ചു.ബശീർ സഅദി,നിസാമുദ്ദീൻ ബുഖാരി, കെ.സി.അബൂബക്കർ ഹസ്രത്ത്,അലിമുസ്‌ലിയാർ വെട്ടത്തൂർ,കെ. ഒ അഹ്‌മദ്കുട്ടി ബാഖവി, ജാഥാ ഡയറക്ടർ എസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ കെ. എസ് മുഹമ്മദ്സഖാഫി,കെ.കെ മുഹമ്മദലി ഫൈസി, ലത്തീഫ് കാക്കവയൽ പ്രസംഗിച്ചു.മുഹമ്മദലി സഖാഫി പുറ്റാട് സ്വാഗതവും ഇസ്‌മാഈൽ റഹ്‌മാനി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *