April 25, 2026

ഒരുമ സ്വാശ്രയ സംഘം ജനപ്രതിനിധികളെ ആദരിച്ചു

0
IMG_20251227_104838
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്മന: ത്രിതല പഞ്ചായത്തിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് മെമ്പർ, എടവക ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലെ മെമ്പർമാർ എന്നിവരെ ഒരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. വരും കാലങ്ങളിൽ കമ്മനയിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളുടെ രൂപരേഖയും ചടങ്ങിൽ കൈമാറി. സംഘാംഗം ആയിരുന്ന പത്താം വാർഡ് മുൻ മെമ്പർ സന്തോഷ് സി.എം ന് യാത്രയയപ്പും നൽകി.ചടങ്ങിൽ സംഘം പ്രിസിഡണ്ട് ഷിബി നെല്ലിച്ചുവട്ടിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി സി.വി. കുര്യാക്കോസ്, ജോബി കെ. എം, ശ്യംകുമാർ, അഭിലാഷ് പോൾ, ബിജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *