ധനസമാഹരണം: ദയ പാലിയേറ്റീവ് ക്ലിനിക് ചായപ്പയറ്റ് നടത്തുന്നു
കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് ധനശേഖരണത്തിന് ചായപ്പയറ്റ് നടത്തുന്നു. പിണങ്ങോട് മിനി സ്റ്റേഡിയത്തില്‍ നാളെ(ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് പരിപാടിയെന്ന് സംഘാടക സമിതി ഭാരവാഹികളായ നാസര്‍ തുര്‍ക്കി, കെ. അബൂബക്കര്‍, കെ.കെ. നൗഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25 വര്‍ഷമായി സാന്ത്വന പരിചരണ-ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ദയ ക്ലിനിക്. വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളില്‍ കിടപ്പുരോഗികളുടെ പരിചരണം ഉള്‍പ്പെടെ നടത്തുന്നുണ്ട്. നിലവില്‍ 586 പേര്‍ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 129 പേര്‍ക്ക് സാന്ത്വന പരിചരണം നല്‍കുന്നുണ്ട്. മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ അര്‍ഹരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമാണ് ധനസമാഹരണം. ചായപ്പയറ്റിനു എത്തുന്നവര്‍ക്ക് പിണങ്ങോട് ഫെസ്റ്റ് കാണുന്നതിന് സൗകര്യമൊരുക്കും. കാരുണ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.





Leave a Reply