ജില്ലയിൽ 23 ൽ 18 പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതിനിധികൾ പ്രസിഡണ്ടുമാർ.
കല്‍പ്പറ്റ: വയനാട്ടിലെ 23 പഞ്ചായത്തുകളില്‍ 18 എണ്ണത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ പ്രസിഡന്റുമാരായി. പൂതാടി, പുല്‍പ്പള്ളി, മുട്ടില്‍, മീനങ്ങാടി, തിരുനെല്ലി ഒഴികെ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അധ്യക്ഷ പദവി ലഭിച്ചത്. മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികള്‍ക്കു തുല്യനിലയായി. തുടര്‍ന്നു നറുക്കെടുപ്പില്‍ യുഡിഎഫ് പ്രതിനിധി പ്രസിഡന്റായി. 17 പേരാണ് ഭരണസമിതിയില്‍. എല്‍ഡിഎഫ്-ഒമ്പത്, യുഡിഎഫ്-എട്ട് എന്നിങ്ങനെയാണ് അംഗബലം.
ഇടതു വലതു മുന്നണികള്‍ക്ക് 10 വീതം അംഗങ്ങളുള്ള പൂതാടി പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ നേടി. 23 അംഗങ്ങളാണ് പഞ്ചായത്തില്‍. മൂന്നു പേര്‍ എന്‍ഡിഎ പ്രതിനിധികളാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധുവായി. ഇതോടെ ഒമ്പതിനു എതിരേ 10 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അംഗം വൈസ് പ്രസിഡന്റായി.
പഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റമാരും(പഞ്ചായത്ത്, പ്രസിഡന്റ്, പാര്‍ട്ടി, വൈസ് പ്രസിഡന്റ്, പാര്‍ട്ടി എന്ന ക്രമത്തില്‍): തൊണ്ടര്‍നാട്: എസ്.എം. പ്രമോദ്(കോണ്‍ഗ്രസ്), പ്രീത രാമന്‍(മുസ്‌ലിംലീഗ്). അമ്പലവയല്‍: എന്‍.സി. കൃഷ്ണകുമാര്‍(കോണ്‍ഗ്രസ്), ബീന അബു(മുസ്‌ലിംലീഗ്). മുള്ളന്‍കൊല്ലി: ലിസി സാബു മങ്ങാട്ടുകുന്നേല്‍(കോണ്‍ഗ്രസ്), ഷിനു കച്ചിറയില്‍(കോണ്‍ഗ്രസ്). പുല്‍പ്പള്ളി: ബിന്ദു പ്രകാശ്(സിപിഎം), ജോഷി ചാരുവേലി(സിപിഐ സ്വത). പൂതാടി: ഇ.കെ. ബാലകൃഷ്ണന്‍(സിപിഎം), ബിന്ദു ബാബു(സിപിഎം). മേപ്പാടി: റംല ഹംസ(മുസ്‌ലിംലീഗ്), ജോണ്‍ മാത(കോണ്‍ഗ്രസ്). നൂല്‍പ്പുഴ: എം.കെ. ജയ(കോണ്‍ഗ്രസ്), എന്‍.എ. ഉസ്മാന്‍(മുസ്‌ലിം ലീഗ്). വെള്ളമുണ്ട: ഖമര്‍ ലൈല(മുസ്‌ലിംലീഗ്), എം. ലതിക(കോണ്‍ഗ്രസ്). മൂപ്പൈനാട്: സി.വി. സുധ(മുസ്‌ലിംലീഗ്), റൈഹാനത്ത്(സിപിഎം). തിരുനെല്ലി: അഞ്ജു ബാലന്‍(സിപിഎം), കെ.ടി. ഗോപിനാഥന്‍(സിപിഎം). പടിഞ്ഞാറത്തറ: കെ.കെ. അസ്മ(മുസ്‌ലിംലീഗ്), ജോസഫ് പുല്ലന്‍മാരി(കോണ്‍ഗ്രസ്).
പനമരം: ലക്ഷ്മി ആലക്കമുറ്റം(മുസ്‌ലിംലീഗ്), ഷാന്റി ജോസ്(കോണ്‍ഗ്രസ്). തവിഞ്ഞാല്‍: എം.ജി. ബിജു(കോണ്‍ഗ്രസ്), റാബിയ അബ്ബാസ്(മുസ്‌ലിംലീഗ്). വെങ്ങപ്പള്ളി: ജാസര്‍ പാലയ്ക്കല്‍(മുസ്‌ലിം ലീഗ്), ഷീജ ഭരത്കുമാര്‍(കോണ്‍ഗ്രസ്). തരിയോട്: സൂസി ബാബു(കോണ്‍ഗ്രസ്), ഷമീം പാറക്കണ്ടി(മുസ്‌ലിംലീഗ്). എടവക: ഗിരിജ സുധാകരന്‍(കോണ്‍ഗ്രസ്), തയ്യുള്ളതില്‍ മുസ്തഫ(മുസ്‌ലിം ലീഗ്). പൊഴുതന: നാസര്‍ കാതിരി(മുസ്‌ലിം ലീഗ്), സുധ അനില്‍(കോണ്‍ഗ്രസ്). കണിയാമ്പറ്റ: വി.പി. യൂസഫ്(മുസ്‌ലിംലീഗ്), രോഷ്മ രമേശ്(കോണ്‍ഗ്രസ്). വൈത്തിരി: സി.വി. രാജന്‍(കോണ്‍ഗ്രസ്), വത്സല സദാനന്ദന്‍(മുസ്‌ലിം ലീഗ്). മുട്ടില്‍: സി.പി. രഞ്ജിത്ത്(സിപിഎം), ലീന സി. നായര്‍(സിപിഎം). മീനങ്ങാടി: ശ്രീജ സുരേഷ്(സിപിഎം), പി.കെ. സജീവ്(സിപിഎം). കോട്ടത്തറ: സി.സി. രജിത(കോണ്‍ഗ്രസ്), ഇ.സി. അജീഷ്(മുസ്‌ലിംലീഗ്). നെന്‍മേനി: ഗംഗാധരന്‍ ആര്‍താര്‍(കോണ്‍ഗ്രസ്), സുജാത ഹരിദാസ്(മുസ്‌ലിം ലീഗ്).





Leave a Reply