കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റിൽ 60 തസ്തികകൾ കൂടി സൃഷ്ടിച്ചു
കല്‍പ്പറ്റ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കോഴിക്കോട് ചെവായൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റില്‍ 60 തസ്തികള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. 19 വകുപ്പുകളില്‍ 14 പ്രഫസര്‍, ഏഴ് അസോസിയേറ്റ് പ്രഫസര്‍, 39 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളാണ് സൃഷ്ടിച്ചത്.
കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് എച്ച്പിബി സര്‍ജറി, ട്രാന്‍സ്പ്ലാന്റ് ഹെപ്പറ്റോളജി, ട്രാന്‍സ്പ്ലാന്റ് എന്‍ഡോക്രൈനോളജി, ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറി, ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോളജി ആന്‍ഡ് പള്‍മണോളജി, സോഫ്റ്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍, കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യോളജി, ട്രാന്‍സ്പ്ലാന്റ് ക്രിട്ടിക്കല്‍ കെയര്‍, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് ഹെമറ്റോളജി, ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി, ഇമ്മ്യൂണോജെനറ്റിക്‌സ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ഇമ്മ്യൂണോഹെമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, ന്യൂക്ലിയര്‍ മെഡിസിന്‍, പാത്തോളജി, മൈക്രോബയോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ റിസര്‍ച്ച്, ടിഷ്യു ബാങ്ക്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിയോളജി, നഴ്‌സിംഗ് വിദ്യാഭ്യാസം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളാണ് നിര്‍ദിഷ്ട ഇന്‍സ്റ്റിറ്റിയൂട്ടില്‍.
ചേവായൂരില്‍ 20 ഏക്കറിലാണ് സൂപ്പര്‍ സ്‌പെഷാലിറ്റി പ്രോജക്ട് സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന് ഒന്നാം ഘട്ടത്തില്‍ പ്രിന്‍സിപ്പല്‍, 16 പ്രഫസര്‍മാര്‍, ആറ് അസോസിയേറ്റ് പ്രഫസര്‍മാര്‍, 43 അസി.പ്രഫസര്‍മാര്‍, 102 സീനിയര്‍ റസിഡന്റ്, 18 ജൂണിയര്‍ റസിഡന്റ് എന്നീ അധ്യാപക തസ്തികകളും 772 അനധ്യാപക തസ്തികകളും രണ്ടാം ഘട്ടത്തില്‍ 30 അസി.പ്രഫസര്‍മാര്‍, 44 സീനിയര്‍ റസിഡന്റ്, എട്ട് ജൂണിയര്‍ റസിഡന്റ് തസ്തികകളും അനധ്യാപക തസ്തികളും ആവശ്യമാണ്.
ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പെഷല്‍ പര്‍പസ് വെഹിക്കിളായി എച്ച്‌ഐടിഇഎസിനെ നിയോഗിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 643.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് താത്കാലിക സൗകര്യം ഒരുക്കുന്നതിന് എച്ച്‌ഐടിഇഎസിനെ ചുമതലപ്പെടുത്തുകയും ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായത്. പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം പ്രഫസര്‍ ഡോ.ബിജു പൊറ്റക്കാടിനെ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് സ്‌പെഷല്‍ ഓഫീസറായി നിയമിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.





Leave a Reply