എടയൂര്‍ക്കുന്ന് പള്ളിയില്‍ തിരുനാള്‍ ജനുവരി രണ്ട് മുതല്‍
കാട്ടിക്കുളം: എടയൂര്‍ക്കുന്ന് പള്ളിയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ ജനുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. രണ്ടിനു വൈകുന്നേരം 4.15ന് ജപമാല. 4.45ന് കൊടിയേറ്റ്-വികാരി ഫാ.അരുണ്‍ മഠത്തിപ്പറമ്പില്‍. അഞ്ചിന് കാട്ടിക്കുളം പള്ളി വികാരി ഫാ.ജോണ്‍ പനച്ചിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന, വചന സന്ദേശം. മൂന്നിനു വൈകുന്നേരം നാലിന് ജപമാല. 4.30ന് കാട്ടിക്കുളം കാര്‍മല്‍ നികേതന്‍ സെമിനാരിയിലെ ഫാ.ലിജോ കരിപ്പാമറ്റത്തിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം. 6.30ന് ലദീഞ്ഞ്, പാലപ്പീടിക കുരിശടിയിലേക്ക് പ്രദക്ഷിണം. 8.30ന് ആകാശ വിസ്മയം, വാദ്യമേളം, നേര്‍ച്ചഭക്ഷണം. നാലിന് രാവിലെ 10ന് കണിയാരം കത്തീഡ്രല്‍ വികാരി ഫാ.സോണി വാഴക്കാട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം. 12ന് ലദീഞ്ഞ്, മുള്ളന്‍കൊല്ലി കുരിശടിയിലേക്ക് പ്രദക്ഷിണം. ഒന്നിനു നേര്‍ച്ച ഭക്ഷണം, കൊടിയിറക്കല്‍.





Leave a Reply