ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
കൽപ്പറ്റ :കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഫിദ ജെബിൻ അധ്യക്ഷയായ പരിപാടിയിൽ
പ്രോഗ്രാം ഓഫീസർ എം.കെ ആരിഫ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, പി.ടി.എ പ്രസിഡന്റ് സുബൈർ ഇളകുളം, വളണ്ടിയർ ലീഡർ ആയിഷ ഉമ്മർ, കെ ഫാത്തിമത്തുൾ ഹംന എന്നിവർ സംസാരിച്ചു.





Leave a Reply