ബസിൽ നിന്ന് കിട്ടിയ പണം സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാരുടെ മാതൃക
മാനന്തവാടി: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പടിഞ്ഞാറത്തറ- മാനന്തവാടി റൂട്ടിൽ ഓടുന്ന ഹിന്ദുസ്ഥാൻ ബസിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണമാണ് (18200 രൂപ) മാനന്തവാടി ട്രാഫിക് പോലീസിൽ ഏൽപ്പിച്ചത്. ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ കെ.എ. അജിത് കുമാർ, പോലീസ് ഓഫീസർമാരായ എം.ജെ. രതീഷ്, പി.ജി. രതീഷ്,. അബ്‌ദുൾ റഹ്മാൻ, ഹോം ഗാർഡ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും ബസിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ പണം ഉടമസ്ഥന് നൽകുകയും ചെയ്‌തു.





Leave a Reply