ഡബ്ല്യൂ.എം.ഒ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് സമാപനം
മുട്ടിൽ:ഡബ്ലൂ.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്.സപ്ത ദിന പഠന സഹവാസ ക്യാമ്പിന്റെ സമാപനം പുളിഞ്ഞാൽ ഗവ.ഹൈ സ്കൂളിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് സി.പി.ജബ്ബാർ അദ്ധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുഫീദ തസ്‌നി,സെൽമ മോയി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,മെമ്പർ ആസ്യ മൊയ്‌ദു,പഞ്ചായത്ത് മെമ്പർമാരായ ആതിക്കബായി,ഗീത.സി.സി,ഷൈബി,സുരേഷ്,ഡബ്ലൂ.എം.ഒ.വെൽഫെയർ കമ്മിറ്റി പഞ്ചായത്ത് കൺവീനർ ഉസ്മാൻ പള്ളിയാൽ,പടയൻ മമ്മൂട്ടിഹാജി,സിറാജ്.എം.സി,അയൂബ്,പി.കെ.ശറഫു,ഷമീർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply