നടവയല്‍ ഫെസ്റ്റ്: ക്യൂബന്‍ കോളനി മികച്ച നാടകം; ബത്തേരി രംഗരചന തിയ്യറ്ററിന് ഒന്നാംസ്ഥാനം
നടവയല്‍: നടവയല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന അമച്വര്‍ നാടകമത്സരത്തില്‍ ബത്തേരി രംഗരചന അവതരിപ്പിച്ച ‘ക്യൂബന്‍കോളനി’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ നാടകത്തിലെ ആമിന എന്ന കഥാപാത്രമായി അരങ്ങിലെത്തിയ ലീല മികച്ച നടിയായും ഈ നാടകമൊരുക്കിയ അശോക് ബത്തേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. തെരുവുകളിലെ ദയനീയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന ക്യൂബന്‍ കോളനി വര്‍ത്തമാനകാലത്തെ പുരോഗമനജീവിതത്തിനിടയില്‍ പോലും കാണാനാവുന്ന വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്ന് സംവിധായകന്‍ അശോക് ബത്തേരി പറഞ്ഞു. കലാകാരന്മാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നടവയല്‍ ഫെസ്റ്റില്‍ നാലു നാടകങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്.





Leave a Reply