April 25, 2026

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റാഫി സിഫീലേക്ക് ധർണ്ണ നടത്തി.

0
IMG_20251231_160838
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ( എസ് സി എഫ് ഡബ്ല്യൂ എ ) സംസ്ഥാന കമ്മറ്റിയുടെ തീരുമാനമനുസരിച് സംസ്ഥാന വ്യാപക ജില്ല ആസ്ഥാന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൽപ്പറ്റ ഹെഡ് പോസ്റ്റാഫീസ് ധർണ്ണ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി.ജില്ല സെക്രട്ടറി സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അദ്ധ്യക്ഷതവഹിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.പി. അനിത , ജില്ല ജോ. സെക്കട്ടറി പി.ജെ .ആൻ്റണി, പനമരം മേഖല സെക്രട്ടറി വേണു മുള്ളോട്ട് എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു. പി.കെ. ഹുസൈൻ ,വി.ജെ. ജോസ്, കെ.കെ. കുര്യക്കോസ്, കെ.ആർ ശിവശങ്കരൻ, വി.എം. അപ്പുക്കുട്ടൻ നായർ എന്നിവർ നേതൃത്വം നൽകി. ജോ. സെക്രട്ടറി ജി. ചന്തുക്കുട്ടി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *