April 30, 2026

ചന്ദന കേസ് പ്രതികളെ അതിസാഹസിയമായി പിടികൂടി

0
IMG_20260103_171053
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: വയനാട്, മലപ്പുറം ജില്ലകളിൽ നിന്നും ചന്ദനം മോഷ്ടിച്ച് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയും പിടികിട്ടാപുള്ളിയുമായ അലവിക്കുട്ടി, അതിമണ്ണിൽ, മറുകര എന്നയാളെ മഞ്ചേരിയിൽ നിന്നും കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ ഹാഷിഫിന്റെ നേതൃത്വത്തിൽ പിടികൂടി. വേഷം മാറി വന്ന വനം ഉദ്യോഗസ്ഥരെ കണ്ട ഉടനെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അലവിക്കുട്ടിയെ മഞ്ചേരിയിൽ വെച്ച് അതിസാഹസികമായാണ് കീഴ്പെടുത്തിയത്.

അലവിക്കുട്ടി മലപ്പുറം ജില്ലയിലെ നിരവധി ചന്ദന കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം കൽപ്പറ്റ റേഞ്ച് പരിധിയിൽ ചന്ദനം മോഷ്ടിച്ച് കേസിലെ അഞ്ചാം പ്രതിയായ അബ്ദുനാസർ, കോട്ടക്കുഴിയിൽ, കൊടിയത്തൂർ എന്നാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൊടിയത്തൂർ, മഞ്ചേരി ഭാഗങ്ങളിൽ അന്വേഷണം നടത്തി വരവേ അലവിക്കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച കെ എൽ 12 ജി 6061 ഓട്ടോയും കൊടിയത്തൂരിൽ വെച്ച് കണ്ടെടുത്തു. എസ് എഫ് ഒ മാരായ എൻ ആർ കേളു, കെ കെ ഷിഹാബ് , ബി എഫ് ഒ മാരായ പി കെ നൗഫൽ, ടി പി മിനു, കെ വി ബിപിൻ, വി അജയ്, എഫ് ബി ഒ മാരായ പി എം ബാബുരാജ്, എം സുഭാഷ്, മഹേഷ് കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബഹുമാനപ്പെട്ട കോടതി റിമാന്റ് ചെയ്തു. പ്രതികൾ അന്തർ സംസ്ഥാന ബന്ധമുള്ളവരായതിനാൽ അന്വേഷണം ഊർജിതപെടുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *