April 30, 2026

സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാടിന് കന്നി കിരീടം

0
IMG_20260108_191532
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ജനുവരി 5,6,7 തിയതികളില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയേറ്റിന് 38 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കാസറഗോഡ്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പിച്ചാണ് ജില്ല ഫൈനലില്‍ പ്രവേശിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *