January 20, 2026

എം ഫിയസ്റ്റക്ക് തുടക്കമായി

0
IMG-20260110-WA0000(1)
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി:മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സ്‌റ്റുഡൻ്റ് പൊലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന എം ഫിയസ്റ്റ-2026 ന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കല- ശാസ്‌ത്ര-സാഹിത്യേത്സവം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി ഷിഹാബ് അധ്യക്ഷനായി.

പി കെ റഷീദ് സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു. കെ ശെൽവകുമാർ സംസാരിച്ചു.സയൻസ് ഫെസ്റ്റ് ആർജിസിബി ഡയറക്ടർ ഡോ. ടി ആർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുപൈനാട് പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുധ അധ്യക്ഷയായി. ഡോ.ശിവപ്രസാദ്, പി ഉമേഷ്, എൽ എൽ ഭവ്യലാൽ, ടെൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

101 ശാസ്‌ത്ര പരീക്ഷണ ഉദ്ഘാടനം വെള്ളാമല ജീവി എച്ച്എസ് എസ് പ്രിൻസിപ്പാൽഅബ്ദുൾ റും പുസ്‌തകോത്സവും വിദ്യാകിരണം കോ ഓർഡിനേറ്റർ വിൽസൺ തോമസും ഉദ്ഘാടനം ചെയ്തു.

കെ എം സാബിറ സ്വാഗതവും പി കെ റഷീദ് നന്ദിയും പറഞ്ഞു. തുടർന്ന് ആരോഗ്യവും ജൈവ സാങ്കേതിക വിദ്യയും, കാലാവസ്ഥയും സുസ്ഥിര വികസനവും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.ഡോ. ടി ആർ സന്തോഷ്കുമാർ, ഡോ. ഇ എം അനീഷ്, നജിമ ഉണ്ണിക്കമ്മു , ചെറുവയൽ രാമൻ എന്നിവർ സംസാരിച്ചു. തുടർന്ന് റെജി ഗോപിനാഥിൻ്റെ വയലിൻഷോ അരങ്ങേറി.

ശനി രാവിലെ ആർട്സ്ഫെസ്‌റ്റ്, മധുരസംഗീതം, നൃത്തം എന്നീവിഷയങ്ങളിൽ സെമിനാറുകൾ , ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം, സാംസ്‌കാരിക സദസ് എന്നിവ നടക്കും. ഞായർ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *