പനമരം സ്കൂളിൽ എസ്.എസ്.എൽ.സി പഠന ക്യാമ്പ് ‘വിജയപഥം 2026’ന് തുടക്കമായി
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘വിജ്ഞാൻ ജ്യോതി’, ‘ഗോത്രദീപ്തി’ പദ്ധതികൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് മുനീർ സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ എം.കെ, ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, ഷിബു എം.സി, മുഹമ്മദ് നവാസ് ടി, കെ. സിദ്ധിഖ് എന്നിവർ സംസാരിച്ചു. പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പിൽ അധ്യാപകരായ മീര വി, സുജാത പി.കെ, ശ്വേത ടി.എസ്, ജ്യോതി ലക്ഷ്മി പി, ഹസീന എ.സി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply