January 20, 2026

മാത്തൂർവയലിൽ പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

0
IMG_20260110_135454
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പനമരം മാത്തൂർവയലിൽ രാത്രിയിൽ പുഴയിൽ വീണ യുവതിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 12.10-ഓടെയാണ് സ്ത്രീ അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ട വിവരം സേനയ്ക്ക് ലഭിക്കുന്നത്. ഉടൻതന്നെ മാനന്തവാടി സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഒഴുക്കിൽപ്പെട്ട യുവതി ഒരു തുരുത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കനത്ത ഇരുട്ടും വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ അതിസാഹസികമായാണ് സേനാംഗങ്ങൾ യുവതിയെ തുരുത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് ദുർഘടമായ പാതയിലൂടെ ഒന്നര കിലോമീറ്ററോളം സ്ട്രക്ചറിൽ ചുമന്നാണ് ഇവരെ കരയ്ക്കെത്തിച്ചത്. അവശയായ യുവതിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം സേനയുടെ തന്നെ ആംബുലൻസിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് ആർ., ഫയർ ഓഫീസർമാരായ രമേശ് എം.ബി., ജയൻ സി.എ., സുജിത്ത് എം.എസ്., മനു അഗസ്റ്റ്യൻ, ജിതിൻ കെ.ജെ., വിനു കെ.എം., അനുറാം പി.ഡി., ലജിത്ത് ആർ.സി., ഹോം ഗാർഡുമാരായ രൂപേഷ് വി.ജി., ശിവദാസൻ കെ., ജോബി പി.യു. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *