January 20, 2026

വയോധികയെ ആക്രമിച്ച് മുഖത്ത് മുളക് പൊടി ഇട്ട ശേഷം കവർച്ച: പ്രതിയെ പിടികൂടി കേണിച്ചിറ പോലീസ്

0
IMG_20260110_143222
By ന്യൂസ് വയനാട് ബ്യൂറോ

 

 

നടവയൽ: ചീങ്ങോട് അയനിമലയിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ പ്രതി പിടിയിലായി. നടവയൽ പുഞ്ചയിൽ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്‌പി കെ.ജെ ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പോലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയനിമല സരോജിനിയുടെ വീട്ടിലെത്തിയ പ്രതി, അവരുടെ തലയിലൂടെ മുളകുപൊടി വിതറുകയും മുഖത്ത് തുണിയിട്ട് മൂടുകയും ചെയ്ത ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുടെ പകുതി ഭാഗം പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

സഹോദരിക്കൊപ്പം താമസിച്ചുവരുന്ന സരോജിനിക്ക് മാല പൊട്ടിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ കഴുത്തിനും കവിളിനും നേരിയ പരിക്കേറ്റിട്ടുണ്ട്. മോഷണം നടന്നതിന് പിന്നാലെ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ മൊബൈൽ ഫോൺ രേഖകളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *