ജൂബിലി ആഘോഷവും ഓർമ്മപ്പെരുന്നാളും സമാപിച്ചു
കേണിച്ചിറ:പൂതാടി സെന്റ്മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷവും ഓർമ്മപ്പെരുന്നാളും സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷവും മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മോർ സ്തേഫാനോസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി .ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. എം.എൽ എ. ഐ.സി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ. ബാലകൃഷ്ണൻ, റ്റി.വി. സജീഷ്, വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ, ഫാ.ബാബു നീറ്റുങ്കര, സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ ബേസിൽ സൈമൺ, എൽദോ വി.ഡി., ഗീവർഗ്ഗീസ് വി.കെ. എന്നിവർ പ്രസംഗിച്ചു.





Leave a Reply