April 25, 2026

ദേശീയ സേവാഭാരതി നിർമ്മിച്ച വീടിൻന്റെ താക്കോൽദാനം നടത്തി

0
IMG_20260112_130612
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും ചേർന്ന് ‘തലചായ്ക്കാൻ ഒരിടം’ പദ്ധതി പ്രകാരം വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ ശാരദ നാരായണന് അനുവദിച്ച വീടിന്റെ താക്കോൽ സമർപ്പണം നടത്തി.

നിർമ്മാണ സമിതി അംഗം സി കെ ഉദയൻ സ്വാഗതം പറഞ്ഞു. സേവാഭാരതി വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ് കെ എ വാസുദേവൻ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം എം ടി ശ്യാമള ഉദ്ഘാടനം ചെയ്തു.താക്കോൽ സമർപ്പണം എം എ വിജയൻ  നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വയനാട് ജില്ല കുടുംബ പ്രബോധൻ പ്രമുഖ് കെ ടി സുകുമാരൻ സേവാ സന്ദേശം നൽകി.

ദേശീയ സേവാഭാരതി വയനാട് ജില്ലാ പ്രസിഡന്റ് കെ.സത്യൻ മംഗള പത്ര സമർപ്പണം നിർവഹിച്ചു. തരുവണ വാർഡ് മെമ്പർ മമ്മൂട്ടി മദനി ആശംസ അറിയിച്ചു. ജില്ലാ ഉപാധ്യക്ഷൻ പി പരമേശ്വരൻ , ജില്ലാ ജനറൽ സെക്രട്ടറി വി എ സുരേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബീന രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *