ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സി.പി.ഐ.എം സ്വീകരണം നൽകി; മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം പ്രതിനിധികളായി വിജയിച്ച ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന ബാങ്ക് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ജനപ്രതിനിധികൾക്ക് മന്ത്രി ആഹ്വാനം നൽകി. ജില്ലാ സെക്രട്ടറിയേറ്റംഗം എം. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, വിശ്വനാഥൻ, കെ. സുഗതൻ, വി. ഹാരിസ്, പി.ടി. ബിജു എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം ബീനാ വിജയൻ നന്ദിയും രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply