June 11, 2026

തേജസ് ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി മൂന്നാം വാർഷികം ആഘോഷിച്ചു

0
IMG_20260112_164507
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: വയനാട് ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ മൂന്നാം വാർഷികാഘോഷം മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. റിയൽ ഇന്റർനാഷണൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഷെമീർ മുക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ രഘു പുൽപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ എക്സൈസ് സി.ഐ ഷറഫുദീൻ മുഖ്യാതിഥിയായിരുന്നു. അഫ്സൽ പീച്ചു മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി മുഖ്യ രക്ഷാധികാരി മൂസ പനമരം സംബന്ധിച്ചു.

ചടങ്ങിൽ തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു. അന്തരിച്ച തേജസ് അംഗം റോജന്റെ കുടുംബത്തിനായി സമാഹരിച്ച ധനസഹായം ജീവകാരുണ്യ പ്രവർത്തക ഫാത്തിമ ബേപ്പൂർ കൈമാറി. സ്വാഗതസംഘം കൺവീനർ ഹംസ കെ. കൽപ്പറ്റ സ്വാഗതം പറഞ്ഞു. തേജസ് പ്രസിഡന്റ് കെ. അഷ്റഫ് കൽപ്പറ്റ, ജനറൽ സെക്രട്ടറി എം. ഇസ്മായിൽ മാനന്തവാടി, ട്രഷറർ കെ. ഹിദായത്ത് കൽപ്പറ്റ, പി. രജീഷ് (എം.സി.എച്ച്), പി. സുലൈമാൻ പനമരം, പി. ശിഹാബ് പനമരം, മുഹമ്മദലി കമ്പളക്കാട്, എ. ശരീഫ് അമ്പലവയൽ, ബി. അഷ്റഫ് ബത്തേരി, കോയ കൽപ്പറ്റ, കെ. സ്റ്റെനിൽ കൽപ്പറ്റ, എൻ. സജീർ നടവയൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *