January 16, 2026

വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് തുണയായി ‘ഉയിർപ്പ്’ പദ്ധതി; വിജയമെന്ന് ടി. സിദ്ധിഖ് എം.എൽ.എ

0
IMG-20260112-WA0172
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ‘ഉയിർപ്പ്’ വിദ്യാഭ്യാസ പദ്ധതി വലിയ വിജയമായതായി അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ കെയറും മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ 143 വിദ്യാർത്ഥികൾക്കാണ് ഉന്നതവിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള സഹായം ലഭ്യമായത്. മൂന്ന് കോടി രൂപയോളം ചിലവഴിക്കുന്ന പദ്ധതിയിൽ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, മെസ്സ്, യാത്രാചെലവുകൾ എന്നിവയുൾപ്പെടെ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ സാമ്പത്തിക ബാധ്യതയും ഉറപ്പാക്കുന്നുണ്ട്. ഇതിനകം 54 പേർ കോഴ്സുകൾ പൂർത്തിയാക്കിയതായും അതിൽ പത്തോളം പേർ വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചതായും എം.എൽ.എ വ്യക്തമാക്കി.

 

സർക്കാർ തലത്തിലുള്ള സഹായങ്ങൾക്കായി കാത്തുനിൽക്കാതെ, വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് പദ്ധതി വേഗത്തിൽ നടപ്പിലാക്കിയത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനായി ‘തണൽ’ ലേണിംഗ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ ഫിനിഷിംഗ് സ്കൂൾ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പേഴ്സണൽ മെന്ററിംഗ്, മോക്ക് ഇന്റർവ്യൂകൾ എന്നിവ വഴി വിദ്യാർത്ഥികളെ ജോലിക്ക് സജ്ജരാക്കുന്നു. മലബാർ ഗോൾഡിന് പുറമെ യെനപോയ യൂണിവേഴ്സിറ്റി, നിഷിൽ തുടങ്ങിയ സ്ഥാപനങ്ങളും ദുരന്തബാധിതരുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകിയിട്ടുണ്ടെന്നും ദുരന്തമുഖത്തെ ഉചിതമായ ഉത്തരവാദിത്തമായിരുന്നു ഈ പദ്ധതിയെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *