മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
മാനന്തവാടി: ബൈക്ക് മിനിലോറിയിലിടിച്ച്പൂർണമായും തകർന്നു . യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ശാന്തിനഗറിന് സമീപം ഇന്നുച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വള്ളിയൂർക്കാവ് ഭാഗത്തേക്ക് പോകു കയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയിൽ തട്ടിത്തെറി ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്ന് തരിപ്പണമായെങ്കിലും മിഥ്ലാജ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെങ്കല്ലിറക്കിയ ശേഷം തിരിച്ചു പോകുന്ന വഴിയായിരുന്നു സംഭവമെന്നും, പാഞ്ഞു വന്ന ബൈക്ക് ലോറിയുടെ മുൻവശത്ത് അരികിലായി തട്ടി തെറിക്കുകയായിരുന്നെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികന് ഗുരുതര പരിക്കേൽക്കാതിരുന്നതെന്നും കൊട്ടിയൂർ സ്വദേശിയായ ലോറി ഡ്രൈവർ ബിബിൻ പറഞ്ഞു.





Leave a Reply