August 13, 2026

വയനാട് ടൗൺഷിപ്പ് വിവാദം,സി പി എമ്മിന്റെ ദുഷ് പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കും ; ടി സിദ്ധിഖ്

0
IMG-20260112-WA0199
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് പല തവണ പോയിട്ടുണ്ടെന്നും ഇനിയും പോകുമെന്ന് ടി.സിദ്ധിഖ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടൗൺഷിപ്പുമായി ബന്ധപ്പെട്ട് സിദ്ധീഖിനെതിരേ സി.പി.എം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടൗൺഷിപ്പുമായി ബന്ധപ്പെട്ട യോഗങ്ങളിലും ചർച്ചകളിലും പങ്കെടുത്തിണ്ട്. ഉരുൾ ദുരന്ത പ്രദേശത്തുൾപ്പടെയുള്ള ജനങ്ങളുടെ പ്രതിനിധിയായ തന്നെ തടയാൻ ആർക്കും കഴിയില്ല. സർക്കാറിൻ്റെയും പ്രതിനിധിയാണ്. ടൗൺഷിപ്പ് സി.പി.എം ന്റേതല്ല പൊതു സമൂഹത്തിൻ്റേതാണ്. സി.എം.ഡി.ആർ.എഫിലേക്ക് താൻ പണം കൊടുത്തില്ല എന്ന് ദുഷ് പ്രചരണം നടത്തി. 50,000 കൊടുത്തതിന്റെ തെളിവ് കൈയിലുണ്ട്. യു.ഡി.എഫ് ന്റെ മറ്റ് എം.എൽ.എ മാരും പണം കൊടുത്തിട്ടുണ്ട്. കർണാടക സർക്കാറാണ് ഏറ്റവും കൂടുതൽ പണം നൽകിയത്. അത് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപെട്ടതു കൊണ്ടു തന്നെയാണ് കിട്ടിയത്. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ടി.സിദ്ധിഖ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *