April 30, 2026

മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

0
IMG-20260113-WA0116
By ന്യൂസ് വയനാട് ബ്യൂറോ

 

കൂളിവയൽ:  വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ പുതിയ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. കൂളിവയൽ മഹല്ല് ഖാളി സമദ് സഖാഫിയുടെ സാന്നിധ്യത്തിൽ ബഷീർ സഅദി ട്രെയിനിംഗ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മാതാപിതാക്കൾ എന്നിവരെ ലക്ഷ്യമാക്കി ഓൺലൈനായും ഓഫ്‌ലൈനായും അക്കാദമിക് സപ്പോർട്ട്, സ്കിൽ ഡെവലപ്മെന്റ്, ക്രിയേറ്റീവ് ലേണിംഗ്, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, ഹീലിംഗ് & മൈൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് സെന്ററിലൂടെ മൈൻറ്റ്യൂൺ എജുലാബ് അവതരിപ്പിക്കുന്നത്.

മൈൻറ്റ്യൂൺ എജുലാബിന്റെ സ്ഥാപകൻ ഇഹ്ജാസ് നജീബ് ചടങ്ങിൽ സംസാരിച്ചപ്പോൾ, “ഗ്രാമീണ മേഖലകളിലേക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ജീവിത നൈപുണ്യ പരിശീലനങ്ങളും എത്തിക്കുക എന്നതാണ് മൈൻറ്റ്യൂൺ ന്റെ ദർശനം” എന്നു പറഞ്ഞു.

പരിപാടിയിൽ മൈൻറ്റ്യുൺ എജുലാബിന്റെ എംഡി സാജിത പി. എം, മാനേജിങ് ഹെഡ് ജസീറ ആബിദലി, അക്കാഡമിക് ഹെഡ് ഫാത്തിമത്തുൽ തസ്‌നി എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടെ തന്നെ വിവിധ പരിശീലന പരിപാടികൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് : 90379 78027 ഈ നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *