വൈദ്യുതാഘാതമേറ്റ് പശു ചത്തു
പുതുശ്ശേരിക്കടവ്: പുഴക്കൽ പീടികയിൽ പശു ഷോക്കേറ്റ് ചത്തു. വെട്ടശ്ശേരി റീനയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്.ഇന്ന് രാവിലെ പത്തരയോടെയുണ്ടായ അപകടത്തിലാണ് 12 ലിറ്റർ കറവയുള്ള പശു ചത്തത് .
പ്രദേശത്തെ ഒരു കടയുടെ പിൻവശത്ത് നിൽക്കുമ്പോഴായിരുന്നു പശുവിന് ഷോക്കേറ്റത്. അപകടവിവരമറിഞ്ഞ് കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. റീനയുടെ പ്രധാന വരുമാനമാർഗ്ഗമായിരുന്നു ഈ കറവപ്പശു. പുഴക്കൽ പീടിക ഭാഗത്തെ നിരവധി താൽക്കാലിക കടകളിൽ വൈദ്യുതി വൽക്കരണത്തിൽ അധികൃതർ അപാകതകൾ കണ്ടത്തി. നിലവിലെ വൈദ്യുതി കണക്ഷനിൽ നിന്നും വയറുകൾ വലിച്ച് പുതിയ കണക്ഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടിയും നോട്ടീസും നൽകിയതായി പടിഞ്ഞാറത്തറ കെ.എസ്. ഇ. ബി അധികൃതർ പറഞ്ഞു.





Leave a Reply