April 30, 2026

സ്കൂൾ വാർഷികവും വർണ്ണക്കൂടാരം ഉദ്ഘാടനവും വെള്ളിയാഴ്ച; മന്ത്രി ഒ.ആർ. കേളു എത്തും

0
IMG_20260114_161920
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും എസ്. എസ്. കെ പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും ജനുവരി 16 വെള്ളിയാഴ്ച നടക്കും. പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും.

​ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ പി. ശ്രീനിവാസനുള്ള യാത്രയയപ്പ് സമ്മേളനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

​തുടർന്ന് പ്രശസ്ത കലാകാരൻ റജി ഗോപിനാഥ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *